08:45pm 04 September 2026
NEWS
സൗദിയിൽ നഴ്സായ മലയാളി യുവതി മരിച്ചു
04/09/2026  07:19 PM IST
nila
സൗദിയിൽ നഴ്സായ മലയാളി യുവതി മരിച്ചു

റിയാദ്: കാസർകോട് സ്വദേശിനിയായ മലയാളി നഴ്‌സ് റിയാദിൽ അന്തരിച്ചു. ബെരിക്കുളം–പരപ്പ–വെള്ളരിക്കുണ്ട് സ്വദേശിനി ചിപ്പി രതീഷ് (35) ആണ് മരിച്ചത്. റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ കഴിഞ്ഞ മൂന്ന് വർഷമായി നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ് ചിപ്പി രതീഷ്. ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന ഭർത്താവ് രതീഷ് മരണവിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടിലെത്തി. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ.

ചിപ്പിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം ഇടപെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img